തിരുവല്ല: കോവൂര്‍ പരേതനായ കെ.പി. തോമസിന്റെയും അന്നമ്മയുടെയും മകൻ തോമസ് മാത്യു (ജോളി -73) നിര്യാതനായി. തിരുവല്ല കെന്നഡി ക്ലബ് ഫുട്ബാള്‍ താരവും മാര്‍ത്തോമ കോളജ് ഫുട്ബാള്‍ ടീം ക്യാപ്റ്റനുമായിരുന്നു. ഭാര്യ: കരിപ്പുഴ പത്തായത്തില് ജമിനി. മക്കള്‍: പ്രവീണ്‍ (ദുബൈ), പ്രീത (യു.കെ). മരുമക്കള്‍: ജിന്‍സി, ഷാബു എബ്രഹാം.