നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ മരത്തില്‍നിന്ന് വീണുപരിക്കേറ്റ് എറണാകുളത്ത് ചികിത്സയിലിരുന്ന അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സര്‍ജുവാണ് (30) മരിച്ചത്. ഈ മാസം നാലിന് ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ മരത്തിന്റെ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ വീഴുകയായിരുന്നു. നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു.