പൂച്ചാക്കൽ: മകളെ കണ്ട് മടങ്ങവെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡ് കറുകവെളി രവീന്ദ്രൻ പിള്ളയാണ് (75) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ആലുങ്കൽ ബസാറിലുള്ള മകളുടെ അടുത്ത് പോയി വരുമ്പോൾ പൂച്ചാക്കൽ പൊലീസ് സ്റ്റേഷന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ പൊലീസ് സ്ഥലത്തെത്തി പാണാവള്ളി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പത്മാക്ഷി. മക്കൾ: രാജേഷ്,അജിത. മരുമക്കൾ: സ്മിത, അനിൽകുമാർ.