കോന്നി: കോന്നി മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ഓഫിസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കോടികുളം ചെക്കിടാരാവേളയിൽ അജയ് ഘോഷാണ് (56) മരിച്ചത്.
മെഡിക്കൽ കോളജിലെ ജനറേറ്റർ റൂമിലാണ് ഇദ്ദേഹം ആത്മഹത്യചെയ്ത്. ഒന്നര വർഷമായി ഇവിടെ ജോലി ചെയ്തുവരുകയായിരുന്നു.
കോന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു.