കൊണ്ടോട്ടി: നെടിയിരുപ്പിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ. ഭാസ്കരന് (82) നിര്യാതനായി. സി.പി.ഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗം, അഖിലേന്ത്യ കിസാന്‍സഭ ജില്ല കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഇമ്പിച്ച. മക്കള്‍: ചന്ദ്രന്, കൃഷ്ണന്, ഷൈലജ. മരുമക്കള്‍: ദാസന്, വിജയലക്ഷ്മി, കെ.സി. ഷീബ (കൊണ്ടോട്ടി നഗരസഭ മുന്‍ അധ്യക്ഷ).