കുറ്റിപ്പുറം: സർവിസിൽനിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ല സപ്ലൈ ഓഫിസർ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിപ്പുറം പാഴൂർ തെക്കേപ്പുറത്ത് ബഷീറാണ് (56) മരിച്ചത്. മേയ് അവസാനം സർവിസിൽനിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. ഭാര്യമാർ: മുഹ്സിന, പരേതയായ വാഹിദ. മക്കൾ: ഷൗക്കത്ത്, സാദിയ. മരുമകൻ: ഷംസീർ.