കൂത്താട്ടുകുളം: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലഞ്ഞി ജനത പേമലക്കുന്ന് കോളനിയിൽ താമസിക്കുന്ന പുറത്തെപറമ്പിൽ ഔസഫ് പത്രോസാണ് (90) മരിച്ചത്. വ്യാഴാഴ്ചയാണ് മരണം നാട്ടുകാർ അറിയുന്നത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. മകന്റെ വീട്ടിലും ബന്ധുവീടുകളിലും താമസിച്ചു വരുകയായിരുന്നു ഇദ്ദേഹം. ചില ദിവസങ്ങളിൽ സ്വന്തം വീട്ടിലെത്തും. ഇത്തവണ വീട്ടിൽ വന്നത് അയൽവാസികൾ അറിഞ്ഞിരുന്നില്ല. ദുർഗന്ധം വന്നത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. കൂത്താട്ടുകുളം പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ മറിയം. മകൻ: പി. മനോജ്.