കോഴിക്കോട്: അറക്കൽ സി.എ. അബ്ദുൽ നാസർ (എൻജിനീയർ -61) പന്നിയങ്ങര സ്റ്റാർ ടൈൽ വർക്സിന് സമീപമുള്ള ‘നസർ’ വസതിയിൽ നിര്യാതനായി. പരേതരായ പുതിയകാമക്കന്റകം മമ്മത് ഹാജിയുടെയും അറക്കൽ ഇമ്പിച്ചാമിനബിയുടെയും മകനാണ്. ഇസ്ലാഹിയ മസ്ജിദ് സെക്രട്ടറിയും പന്നിയങ്കര റെസിഡന്റ്സ് അസോസിയേഷന്റെയും എം.എം ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെയും പ്രവർത്തക സമിതിയംഗമാണ്. ഭാര്യ: ചെമ്മങ്ങാട് പള്ളിവീട് ജുബൈരിയ. മക്കൾ: സമീൽ (അബൂദബി), ആമിന, ആയിഷ, ഫാത്തിമ്മ. മരുമക്കൾ: സീതിക്കാവീട് ഹാഷിർ (ബഹ്റൈൻ), സീതി മരക്കാരകം അഫാൻ (ദമ്മാം), കല്യാണംവീട് ഹലീമ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മാമുക്കോയ (ജുബൈൽ), ഖദീജ (കച്ചു), റഷീദ, ഹലീമ.