വടകര: അടക്കാതെരു സുദർശനിൽ അഡ്വ. കെ.എൻ. സാംബശിവൻ (92) നിര്യാതനായി. വടകരയിലെ പ്രമുഖ സിവിൽ വക്കീലായിരുന്നു. ദീർഘകാലം വടകര ബാർ അസോസിയേഷൻ പ്രസിഡന്റ്, ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലളിത. മക്കൾ: ഡോ. ജ്യോതി വിശാലാക്ഷി (അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എറണാകുളം). മരുമകൻ: ഡോ. ശ്രീകാന്ത് മൂർത്തി. (അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്). സഹോദരി: നാരായണി.