വൈക്കം: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും കലാസാംസ്കാരിക പ്രവര്‍ത്തകയുമായിരുന്ന വൈക്കം കാലാക്കല്‍ പുന്നക്കല്‍ വീട്ടില്‍ വാസന്തി (91) നിര്യാതയായി. ആദ്യകാല കമ്യൂണിസ്റ്റ് യോഗവേദികളിലെ സ്ഥിരം ഗായികയായിരുന്നു. മഹിളാസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകയായ വാസന്തി പാര്‍ട്ടി പ്രചാരണ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു. അവിവാഹിതയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പത്മനാഭന്റെ പുത്രിയാണ്. സഹോദരങ്ങള്‍: പരേതനായ ചക്രപാണി, കമലാസനന്, ശശിധരന്, വിജയകുമാരി, പരേതയായ തങ്കമ്മ.