കൽപറ്റ: ജില്ല സഹകരണ ബാങ്ക് മുൻ മാനേജറും പരേതനായ മുൻ എം.എൽ.എ പി.സി. ബാലകൃഷ്ണൻ നമ്പ്യാരുടെ മകനുമായ സി.കെ. രാധാകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പരേതയായ പഴേടത്ത് അനിത. മക്കൾ: മിഥുൻ കൃഷ്ണ, നിഥുൻ കൃഷ്ണ. മരുമക്കൾ: അതുല്യ, അമ്പിളി. സഹോദരങ്ങൾ. പരേതനായ സേതു മാധവൻ, നാളിനാക്ഷൻ (മുൻ റിപ്പോർട്ടർ മാതൃഭൂമി), സി.കെ. രാജീവൻ, സി.കെ. ദേവദാസ്, സി.കെ. ജയശ്രീ, സി.കെ. രാജശ്രീ, സി.കെ. ഗീതശ്രീ. സംസ്കാരം ഞാറാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.