ഗുരുവായൂർ: തോട്ടിൽ വീണ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. ചൊവ്വല്ലൂർപ്പടി പെരിങ്ങര പാടം ചൊവ്വല്ലൂർ വീട്ടിൽ ശ്രീധരന്റെയും ലതികയുടെയും മകൾ ഹണിയാണ് (15) വീടിനടുത്ത തോട്ടിൽ വീണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. വഴിയിലൂടെ കടന്നുപോയവരാണ് നിറയെ വെള്ളമുള്ള തോട്ടിൽ മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കരക്കെടുത്തത്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയാണ്. സഹോദരി: ഹർഷ.