ചേര്‍ത്തല: നഗരസഭ ടൗണ്‍ ഹാളില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് വിതരണത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അന്ധകാരനഴി കാട്ടുങ്കല്‍ തയ്യില്‍ അലോഷ്യസാണ് (63) മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെ പെര്‍മിറ്റിനുള്ള ടോക്കണ്വാങ്ങി കഴിഞ്ഞപ്പോഴാണ് കുഴഞ്ഞുവീണത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മെറ്റില്‍ഡ. മക്കള്‍: സ്റ്റെഫി, നീതു അലോഷ്യസ്, സിനി, സിമി. മരുമകന്: വിജസ്.