വാടാനപ്പള്ളി: വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗണേശമംഗലം അറക്ക വീട്ടിൽ സെയ്തുമുഹമ്മദിന്റെ ഭാര്യ സുലൈഖയാണ് (72)മരിച്ചത്. ഞായറാഴ്ച 4.45ന് ഗണേശമംഗലത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സുലൈഖയുടെ സഹോദങ്ങളും മറ്റു ബന്ധുക്കളും സംശയമുന്നയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സയന്റിഫിക്, ഫിംഗർപ്രിന്റ്, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.