തൃശൂര്‍: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭയുടെ ഉത്തര്‍പ്രദേശിലെ നോയിഡ പ്രൊവിന്‍സിന്റെ കീഴിലെ തൃശൂര്‍ സാന്‍ഡാമിയാനോ മഠാംഗം സിസ്റ്റര്‍ ലിബിയ (88) നിര്യാതയായി. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റില്‍ സിസ്റ്റര്‍ സുപ്പീരിയറും അധ്യാപികയുമായി ജോലി ചെയ്തിട്ടുള്ള സിസ്റ്റര്‍ 30 വര്‍ഷമായി ഉത്തരേന്ത്യയില്‍ മിഷന് പ്രവര്‍ത്തനത്തിലായിരുന്നു. ആഗ്രയിലെ ഏറ്റ കോണ്‍വന്റില്‍ ഹിന്ദി മീഡിയം സ്കൂള്‍ പ്രിന്‍സിപ്പലായി ജോലി ചെയ്തിട്ടുണ്ട്. പാവറട്ടി തൈക്കാട്ടില്‍ ചുമ്മാരുണ്ണി മാസ്റ്ററുടെയും മുണ്ടൂര്‍ കാഞ്ഞിരപ്പറമ്പില്‍ കൊച്ചുമറിയത്തിന്റെയും മകളാണ്. സഹോദരങ്ങള്‍: റിട്ട. അധ്യാപിക മേരി മേപ്പാടി, പരേതരായ റോസ, തോമസ്, ഇഗ്നേഷ്യസ്, ജോസഫ്, ജോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് സാന്‍ഡാമിയാനോ മഠം ചാപ്പല്‍ സെമിത്തേരിയിൽ ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ നടക്കും.