എകരൂൽ: കല്ലാച്ചികണ്ടി പരേതനായ മൊയ്തീൻ കുഞ്ഞി മുസ്ലിയാരുടെ മകൻ മുഹമ്മദ് മുസ്ലിയാർ (62) നിര്യാതനായി. മാതാവ്: ഖദീജ.ഭാര്യ: റംല. മക്കൾ: അബ്ദുൽ റൗഫ്, മഹമൂദ് അലി, റഹിമ, ഹന്നത്ത് മുബഷിറ. മരുമക്കൾ: മുനീർ (മങ്കയം), ഫനാസ് (കാരമ്മൽ), നിതാഷ (കൊടുവള്ളി). സഹോദരങ്ങൾ: ഫാത്തിമ, ആയിശ (ഇരുവരും വാകേരി), മറിയം (തലയാട്), ആസ്യ (കിനാലൂർ), സൈനബ (ഉപ്പും പെട്ടി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ അഞ്ചരക്ക് അനിയോത്തുപൊയിൽ മസ്ജിദിലും ആറിന് എകരൂൽ ജുമാ മസ്ജിദിലും.