തൊടുപുഴ: നഗരസഭ മുൻ ചെയർമാനും കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും നടുവിലെടത്ത് പരേതനായ നാരായണപിള്ളയുടെ മകനുമായ മനോഹർ നടുവിലേടത്ത് (മണി -55) നിര്യാതനായി. മാതാവ്: പാറുക്കുട്ടിയമ്മ. ഭാര്യ: പഴമ്പിള്ളിൽ കുടുംബാംഗം സിന്ധു. മക്കൾ: അശ്വിനി, ആര്യ, മേഘ. മരുമകൻ: രാജ്. തിങ്കളാഴ്ച രാവിലെ 9.30ന് നഗരസഭ ഓഫിസിന് മുന്നിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10.30ന് വീട്ടുവളപ്പിൽ.