മാരാരിക്കുളം: ദേശീയപാതയോരത്തെ ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. പൂച്ചാക്കൽ സ്വദേശി ആൻറണിയാണ് (76) മരിച്ചത്. കലവൂർ റേഡിയോ നിലയത്തിന് സമീപത്തെ കെട്ടിടത്തിലാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മണ്ണഞ്ചേരി പൊലീസ് ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.