കോട്ടയം: കോട്ടയം അതിരൂപതയിലെ തിരുഹൃദയദാസ സമൂഹാംഗമായ ഫാ. മാത്യു ചേന്നാത്ത് (57) നിര്യാതനായി. 1994 ഏപ്രിൽ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു. കിടങ്ങൂർ ചേന്നാത്ത് പരേതനായ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. കോട്ടയം അതിരൂപതയിലെ മടമ്പം, അട്ടപ്പാടി, പൂതാളി, ബൈസൺവാലി, പറമ്പൻചേരി എന്നീ ഇടവകകളിലും കിടങ്ങൂർ സ്നേഹഭവൻ, ബ്രോക്കൺബേ (ആസ്ട്രേലിയ), കുറ്റൂർ ദയറ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ പയ്യാവൂർ വാതിൽമട സെന്റ് ബർക്മെൻസ് ആശ്രമത്തിൽ ആത്മീയശുശ്രൂഷകൾ ചെയ്തുവരുകയായിരുന്നു. സഹോദരങ്ങൾ: ഫിലിപ്പ് (അരീക്കര), ഏലിയാമ്മ (രാജാക്കാട്), ഗ്രേസി (ബൈസൺവാലി), സോജൻ (ഓസ്ട്രേലിയ), ജോമോൻ (കിടങ്ങൂർ), ബിജുമോൻ (ഇറ്റലി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഗീവർഗീസ് മാർ അപ്രേമിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് തിരുഹൃദയകുന്ന് ആശ്രമത്തിൽ. മൃതദേഹം രാവിലെ എട്ടിന് തിരുഹൃദയകുന്ന് ആശ്രമത്തിൽ പൊതുദർശനത്തിന് വെക്കും.