മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഈസ്റ്റ് മാറാടി കാര്‍ത്തിക മംഗലത്ത് (എളാക്കോട്ടില്) ഗീത ശ്രീധരനാണ് (54) മരിച്ചത്. കഴിഞ്ഞ ജനുവരി ഒമ്പതിന് ഈസ്റ്റ് മാറാടി ഹൈസ്കൂളിന് സമീപം കാറിടിച്ചാണ് ഗീതക്ക് ഗുരുതര പരിക്കേറ്റത്.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മകന്: എസ്. അരുണ്‍. സഹോദരങ്ങള്‍: മല്ലിക വേണു അടിമാലി, പരേതനായ വിജയന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുനിസിപ്പൽ ശ്മശാനത്തിൽ.