വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂരിന് സമീപം കരിപ്പാലിയില്‍ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചേര്‍ത്തല അര്‍ത്തുങ്കല്‍ വര്‍ഗീസിന്റെ ഭാര്യ ജെസ്സിയാണ് (50) മരിച്ചത്. അപകടത്തില്‍ പൈലി, റോസലി എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. പൈലിയുടെ സഹോദരന്റെ ഭാര്യയാണ് ജെസ്സി. ടൂറിസ്റ്റ് ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെസ്സി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. ടെംപോ ട്രാവലറിലെ യാത്രക്കാരാണ് മരിച്ചത്.