ചങ്ങരംകുളം: ദീർഘകാലം കാളാച്ചാൽ ജുമാമസ്ജിദിലും പിന്നീട് പന്താവൂർ ജുമാമസ്ജിദിലും ഖതീബ് ആയിരുന്ന പ്രമുഖ മതപണ്ഡിതൻ കടവല്ലൂർ കെ.എസ്. മോനുട്ടി മുസ്ലിയാർ (84) നിര്യാതനായി. മക്കൾ: അബ്ദുസ്സലാം, സൈദ് മുഹമ്മദ്, റംല, റഷീദ, റാഹില. മരുമക്കൾ: കുഞ്ഞുമോൻ കടവല്ലൂർ, ജബ്ബാർ പെരുമ്പിലാവ്, ഷറഫുദ്ദീൻ നിസാമി കല്ലൂർ.