മാനന്തവാടി: വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന തലപ്പുഴ ഗോദാവരി കോളനിയിലെ ലീല (65) നിര്യാതയായി. നിരവധി തവണ ഭൂസമരങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു മാസത്തിലേറെ ജയിൽവാസം അനുഭവിച്ചു. സി.പി.എം, ആദിവാസി ക്ഷേമ സമിതി, അഖിലേന്ത്യ കിസാൻ സഭ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെ തുടർന്ന് നിരവധി ആദിവാസികൾക്ക് ഭൂമിയുടെ അവകാശം ലഭിച്ചു. ഗോദാവരി കോളനിയിൽ ലീലക്കും ഭൂമി ലഭിച്ചിരുന്നു. ഭർത്താവ്: പരേതനായ വെള്ളി.