ബാലുശ്ശേരി: പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ വട്ടോളി ബസാറിലെ മാട്ടാക്കണ്ടി രാജീവൻ (56) നിര്യാതനായി. മെഡിക്കൽ റപ്രസന്ററ്റീവാണ്. പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, ചിന്ത്രമംഗലം ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പാർവതി അമ്മ. ഭാര്യ: വി.കെ. ഗീത (അധ്യാപിക, സൈനുദ്ദീൻ മെമ്മോറിയൽ എച്ച്.എസ്.എസ്, പൂളമംഗലം). സഹോദരങ്ങൾ: സുരേഷ് (അധ്യാപകൻ, ഐ.ജെ.എം.എച്ച്.എസ്.എസ്, കൊട്ടിയൂർ), പരേതയായ കോമളവല്ലി.