വടകര: പാലയാട് ദീപ്തി നിവാസിൽ പി.പി. രൈരു (82) നിര്യാതനായി. പെൻഷനേഴ്സ് യൂനിയൻ നേതാവും പാലയാട് റെഡ് ആർട്സ് ക്ലബ് സ്ഥാപകരിൽ ഒരാളും മേലടി ഭജനമഠം യു.പി സ്കൂൾ റിട്ട. അധ്യാപകനുമാണ്. ഭാര്യ: സുശീല. മക്കൾ: ഷെർലി, ഷെജിത്ത്, ജിഷ, ലിഷ. മരുമക്കൾ: വിശ്വനാഥൻ (കോട്ടേമ്പ്രം), ഷൈനി (കാഞ്ഞങ്ങാട്), രഘു (വണ്ടൂർ), രാജേഷ് (താനൂർ). സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, കൃഷ്ണൻ, ഗംഗാധരൻ, ജാനകി, കാർത്യായനി.