തൊടുപുഴ: പാലക്കാട് മുതലമടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണക്കാട് രാധാരാമത്തിൽ പരേതനായ രാമവാര്യരുടെ മകൻ ആർ. വിജയകുമാറാണ്(49) മരിച്ചത്. തിങ്കളാഴ്ച രാവിലെ വിജയകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. വർഷങ്ങളായി മുതലമടയിൽ കർഷകനായിരുന്നു. മാതാവ്: രാധാ വാരസ്യാർ. സഹോദരങ്ങൾ ജയകുമാർ വാര്യർ( തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജീവനക്കാരൻ), സിന്ധു വാരസ്യാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തിരുവല്ലാമല ഐവർമഠം ശ്മശാനത്തിൽ.