കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം കിഴക്കേവീട്ടിൽ എൻ. ശിവശങ്കരപ്പിള്ള (78-റിട്ട. മിലിട്ടറി) നിര്യാതനായി. മുൻ എം.എൽ.എ ആർ. രാമചന്ദ്രന്റെ സഹോദരീ ഭർത്താവാണ്. സി.പി.ഐ തൊടിയൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി, തൊടിയൂർ ഗ്രാമപഞ്ചായത്തംഗം, ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം, ഐക്യകർഷകസംഘം കൊല്ലം ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇ. ശ്രീദേവി (റിട്ട. ഡി.എ, കെ.എസ്.ഇ.ബി). മക്കൾ: ഹേന എസ്. ശങ്കർ (അധ്യാപിക, വി.വി.എച്ച്.എസ്.എസ്, താമരക്കുളം), അഡ്വ. ഹേമ എസ്. ശങ്കർ, ഷൈലേഷ്ശങ്കർ (സൗദി). മരുമക്കൾ: പരേതനായ കെ. മനോജ്കുമാർ (കറ്റാനം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്), എം. പ്രകാശ് (ബിസിനസ്), എ. അനിത (ടെക്നോപാർക്ക്, തിരുവനന്തപുരം).