കൊല്ലം: എസ്.യു.സി.ഐ കമ്യൂണിസ്റ്റ് മയ്യനാട് ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും ജില്ലയിലെ മുതിർന്ന പാർട്ടി സംഘാടകനുമായ സുധിലാൽ (67) നിര്യാതനായി. എഴുകോൺ പോളിടെക്നിക്കിൽ അധ്യാപകനായി വിരമിച്ച ശേഷം കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ജനകീയ പ്രതിരോധ സമിതി, സേവ് എജു ക്കേഷൻ കമ്മിറ്റി, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എന്നിവയുടെ ജില്ലതല സംഘാടകൻ കൂടിയായിരുന്നു.