കൊടകര: ആളൂര്‍ പുലിപ്പാറകുന്ന് കുട സ്റ്റോപ്പിനുസമീപം ബൈക്ക് യാത്രികന് സ്വകാര്യ ബസിടിച്ച് മരിച്ചു. കിഴക്കേ കോടാലി കോപ്ലിപ്പാടം പടയാട്ടില്‍ ജോസാണ് (52) മരിച്ചത്. ഇരിങ്ങാലക്കുടയില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരിച്ചുവരുമ്പോള്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷൈനി. മകള്‍: റോസ് മരിയ. മരുമകന്: ലെവിന്‍ തോമസ്.