നേമം: കേരള പ്രവാസി സംഘം നേമം ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ മരുതൂർകടവ് അഞ്ജലി ഗാർഡൻസ് എൽ ബ്ലോക്ക് ജി ഒന്നിൽ പി മോഹനൻ (പൊന്നൻ, 56 ) നിര്യാതനായി. ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ജീവനക്കാരനാണ്. മേയ് 11ന് നടന്ന പ്രവാസി സംഘം ജില്ല സമ്മേളനത്തിലെ പൊതുചർച്ചക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. ഭാര്യ: എൽ. ഓമന. മക്കൾ: കവിത മോഹൻ, മിഥുൻ മോഹൻ, മരുമക്കൾ ഡോ. ഉസ്മാൻ, അഖില. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.