കരിങ്കല്ലത്താണി: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാനാണ് (22) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്.ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളജില്‍ എം.എസ്സി സൈക്കോളജി വിദ്യാർഥിനിയാണ് ഫാത്തിമ. മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി ആസിഫാണ് ഭർത്താവ്. മാതാവ്: അസൂറ. സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.