പത്തിരിപ്പാല: ഒമാനിൽ മരിച്ച പഴയ ലക്കിടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. പഴയലക്കിടി കുന്നപ്പുള്ളി വീട്ടിൽ സുലൈമാന്റെ മകൻ ശുഹൈബാണ് (26) ഒമാനിലെ ബർക്കയിൽ മരിച്ചത്. മൂന്നുമാസം മുമ്പാണ് ശുഹൈബ് ഒമാനിലേക്ക് പോയത്. അവിടെ സ്റ്റീൽ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് മരണ വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. മാതാവ്: സീനത്ത്. സഹോദരങ്ങൾ: ആശിഫ് (മലേഷ്യ), ഷഫീൽ (എറണാകുളം).