കല്ലടിക്കോട്: കരിമ്പ കണയം കോട്ടിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ നിസാമുദ്ദീൻ (57) ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ട് വർഷം മുമ്പ് ഇദ്ദേഹം നാട്ടിൽ വന്നിരുന്നു. ബുധനാഴ്ച രാവിലെ അഞ്ചിന് കോഴിക്കോട് വിമാനത്താളത്തിൽ എത്തിക്കുന്ന മൃതദേഹം തുടർന്ന് കോട്ടോപ്പാടം പാറപ്പുറത്തെ വീട്ടിൽ എത്തിക്കും. കരിമ്പ പള്ളിപ്പടി മദ്റസയിൽ രാവിലെ 8.30ന് പൊതുദർശനത്തിന് ശേഷം കരിമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ഖദീജ. മക്കൾ: നിഷാന, നജ്മുന്നിസ, നസ്രിയ, നഹ്ന. മരുമക്കൾ: സാബിത്ത്, ഷുക്കൂർ, സമദ്.