ആലത്തൂർ: വാഹനാപകടത്തിൽ മരിച്ച മകന്റെ മരണാനന്തര ചടങ്ങുകൾ തീരും മുമ്പേ മാതാവും മരിച്ചു. മേലാർക്കോട് തെക്കേതറ ശ്രീറാം നിവാസിൽ ഉണ്ണി കുമാരന്റെ ഭാര്യ ഗിരിജ (77) ആണ് തിങ്കളാഴ്ച മരിച്ചത്. സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഇവരുടെ ഏക മകൻ രഞ്ജിത്ത് ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. മരുമകൾ: സത്യ.