പാലക്കാട്: ജില്ല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അറിയിച്ചു. 65 വയസ്സ് തോന്നിക്കും. 161 സെ.മീ. ഉയരമുണ്ട്. ഇരുനിറമാണ്. ചുവപ്പും ചാരനിറവും കലര്‍ന്ന ടീഷര്‍ട്ടാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 04912 537368, 9497980637, 9497987146.