അങ്കമാലി: ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി പോട്ടയില്‍ വീട്ടില്‍ നീലകണ്ഠന്റെയും കുമാരിയുടെയും മകന് സജില്കുമാറാണ് (39) മരിച്ചത്. ദേശീയപാതയില്‍ കൊടകര പാലത്തിനുസമീപം ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. പുകയില്ലാത്ത അടുപ്പ് യൂനിറ്റ് നടത്തിവരുന്ന സജില്‍കുമാര്‍ ചാലക്കുടിയില്‍നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോള്‍ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രൂഷ്മ. മകള്‍: അഹല്യ. സഹോദരങ്ങള്‍: സുജാത, സുധീഷ്.