പന്തളം: കുളനട പനങ്ങാട് കീഴേടത്തുവീട്ടിൽ ഗോപാലകൃഷ്ണക്കുറുപ്പ് (79) നിര്യാതനായി. ശബരിമല മകരവിളക്ക് ഉത്സവത്തിന് പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നൽകുന്ന രാജപ്രതിനിധിയുടെ ഉടവാൾ വാഹകനായിരുന്നു. 50 വർഷത്തിലധികം ഉടവാളും പരിചയും വഹിച്ച് തിരുവാഭരണ പേടകങ്ങളോടൊപ്പം ശബരിമലയാത്ര നടത്തിയിട്ടുണ്ട്. ഭാര്യ: പ്രസന്നകുമാരി. മകൾ: രശ്മി. മരുമകൻ: അനൂപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.