കൊല്ലം: പരേതരായ മൂക്കശ്ശേരിൽ ഇസ്മയിൽ കുഞ്ഞിന്റെയും വല്ലാറ്റിൽ ഫാത്തിമ കുഞ്ഞിന്റെയും മകൻ മുഹമ്മദ് ഹസൻ (76) നിര്യാതനായി. കേരളത്തിൽ അറബി ഭാഷാ രംഗത്ത് അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായിരുന്നു. പടിഞ്ഞാറേ കൊല്ലം, കണ്ടച്ചിറ എന്നിവിടങ്ങളിൽ എം.ഇ.എസ് സ്കൂൾ സ്ഥാപിക്കുന്നതിനു മുൻകൈയെടുത്തു. ഓൾ കേരള അറബിക് മുൻഷീസ് അസോസിയേഷൻ മുൻ സംസ്ഥാന കൺവീനറും സാംസ്കാരിക പ്രവർത്തകനും റിട്ട. ഹൈസ്കൂൾ അധ്യാപകനുമാണ്. സഹോദരങ്ങൾ: മുഹമ്മദ് ഇക്ബാൽ (റിട്ട. അധ്യാപകൻ), സുലൈമുത്ത്.