അടിമാലി: ചക്ക പറിക്കാൻ പ്ലാവിൽ കയറുന്നതിനിടെ കാലിൽ കയർ കുരുങ്ങി തിട്ടയിലേക്ക് തലയടിച്ച് വീണ് ഗൃഹനാഥൻ മരിച്ചു. അടിമാലി ചൂരക്കട്ടൻകുടിയിലെ കാവുംപറമ്പിൽ ജോർജാണ് (62) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഉടൻ അടിമാലി താലൂക്കാശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: എൽസി. മക്കൾ: ഷിബു, ഷിജു, ഷിജോ. മരുമക്കൾ: ശോഭ, മഞ്ജു.