നെടുങ്കണ്ടം: ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വലിയതോവാള പനച്ചിതുരുത്തില്‍ വിഷ്ണു വിശ്വംഭരനാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ എഴുന്നേല്‍ക്കാതെ വന്നതിനെത്തുടർന്ന് വീട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ ദിവസം രാത്രി വിഷ്ണു ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇതിനുശേഷം വന്നാണ് ഉറങ്ങാന്‍ കിടന്നതെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിതാവ്: വിശ്വംഭരൻ. മാതാവ്: ശ്യാമള. സഹോദരി: അനില. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.