അടൂർ: വനം വന്യജീവി വകുപ്പിന്റെ മിനിബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ കൊട്ടാരക്കര കിഴക്കേത്തെരുവ് പാറവിള വീട്ടിൽ ജോയ് ജോസഫ് (60) മരിച്ചു. എം.സി റോഡിൽ പുതുശേരി ഭാഗത്ത് ബുധനാഴ്ച വൈകീട്ട് 3.30നായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വാളയാറിലേക്കുപോയ മിനി ബസും അടൂരിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. വാളയാറിലെ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ട് മിനി ബസുകളിലൊന്നാണ് അപകടത്തിൽപെട്ടത്. പെയിന്റിങ് തൊഴിലാളിയും ചിത്രകാരനുമായ ജോയ് ജോസഫ് ജോലി സംബന്ധമായ കാര്യങ്ങൾക്ക് കോഴഞ്ചേരിയിൽ പോയി മടങ്ങുകയായിരുന്നു. ഭാര്യ: ഷീല. മക്കൾ: ചിഞ്ചു, ചിത്ര.