മുണ്ടക്കയം: ആനിക്കുന്ന് ഇറക്കത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുഞ്ചവയൽ പശ്ചിമ ഇഞ്ചപ്ലാക്കൽ ഗോപാലൻ- സുലോചന ദമ്പതികളുടെ മകൻ ജി. ഷൈൻ മോനാണ് (30) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. കനത്ത മഴയിൽ ഇറക്കം ഇറങ്ങി വന്ന ബൈക്കുമായി ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷൈനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ബൈജു.