ചാരുംമൂട്: ശുചീകരണത്തിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. നൂറനാട് പാലമേൽ കഞ്ചുകോട് രമ്യ ഭവനത്തിൽ വിജയന്റെ ഭാര്യ രത്നമ്മയാണ് (59) മരിച്ചത്. തണ്ടാനുവിള എസ്.വി.എച്ച്.എസ്.എസ് സ്കൂളിൽ ശുചീകരണം നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. മക്കൾ: രമ്യ, ധന്യ. മരുമക്കൾ: ബിനു, രഞ്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.