അങ്കമാലി: കറുകുറ്റി എടക്കുന്ന് പൈനാടത്ത് വീട്ടിൽ (കിഴക്കേ വീട്) പി.ടി. ജോർജിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, കറുകുറ്റി സെന്റ് തോമസ് യു.പി സ്കൂൾ) ഭാര്യ റോസിലി (83) നിര്യാതയായി. മഞ്ഞപ്ര വടക്കുഞ്ചേരി കുടുംബാംഗമാണ്.
മക്കൾ: ലാലു, ലിറ്റി, പരേതനായ ബെന്നി. മരുമക്കൾ: ഷാജി, ജാൻസി, ജോൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.