കൊണ്ടോട്ടി: കാളോത്ത് ഒന്നാം മൈല്‍ കൊടക്കാടന്‍ മൊയ്തീന് കുട്ടി (ബിച്ചാപ്പു-77) നിര്യാതനായി. ബുഖാരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക വൈസ് പ്രസിഡന്റ്, കാളോത്ത് ഒന്നാം മൈല്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കദിയുമ്മ. മക്കള്‍: അംജദ്അലി (അറേബ്യന്‍ ഫര്‍ണിച്ചര്‍ വര്‍ക്സ്, കാളോത്ത്) മുജീബുറഹ്മാന്‍, മുഹമ്മദ് റഫീഖ് (ഇരുവരും ജിദ്ദ), സാജുദ്ദീന് സഖാഫി (ബുഖാരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കാളോത്ത്), ഫൈസല്‍ (ഭായ് ബസ് സര്‍വിസ്), ഡോ. സറീന. മരുമക്കള്‍: ഷഹല്‍ ബാബു, ഖദീജ, സലീന, താഹിറ, റഷീദ, മുന്സത്ത്. സഹോദരങ്ങള്‍: മുഹമ്മദ് (വയനാട്), പരേതരായ മുഹമ്മദ്, ഖദീജ, ഇത്താചുണ്ണി.