മലപ്പുറം: കാട്ടുങ്ങൽ നീലഗിരി റെസിഡന്റ്സ് അസോസിയേഷനിലെ പുലിമുഖത്ത് പി.ജി സ്റ്റാൻലി (73) നിര്യാതനായി. മലപ്പുറം അസി. ഡെവലപ്മെന്റ് കമീഷണർ ഓഫിസ് റിട്ട. സീനിയർ സൂപ്രണ്ടാണ്. മലപ്പുറം രശ്മി ഫിലിം സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, വൈ.എം.സി.എ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്ത (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, മലപ്പുറം കലക്ടറേറ്റ്). മക്കൾ: ശാലിനി (ആകാശവാണി മഞ്ചേരി എഫ്.എം കാഷ്വൽ അവതാരക), പരേതനായ വിബിൻ സ്റ്റാൻലി. മരുമകൾ: സന്ധ്യ (പെൻട്രോൺ മലപ്പുറം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മലപ്പുറം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.