വൈക്കം: നഗരസഭ 26-ാം വാര്‍ഡില്‍ വൃന്ദാവനത്തില്‍ റിട്ട. സംഗീത അധ്യാപകന് കലാധരന്‍ (76) നിര്യാതനായി. മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ സഹോദരനാണ്. ഭാര്യ: ലളിത. മകന്: ആദര്‍ശ്.