മുണ്ടക്കയം: കൂട്ടുകാരുമൊത്ത് വാഹനത്തിലിരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശിനി കഴിച്ച മുണ്ടക്കയം പാലൂർക്കാവ് നടക്കൽ ബൈജു (50) മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിന് സമീപം വാഹനത്തിൽ ഇരിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന കീടനാശിനി വെള്ളമെന്ന് കരുതി കുടിക്കുകയായിരുന്നു. ഉടൻ വാഹനത്തിലുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. മുണ്ടക്കയം സി.ഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭാര്യ: റെയ്ച്ചൽ. മക്കൾ: അലൻ, അലീന. സംസ്കാരം വെള്ളിയാഴ്ച പാലക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.