ആലത്തൂർ: തൃപ്പാളൂർ-കുനിശ്ശേരി റോഡിൽ നരിപ്പൊറ്റയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുനിശ്ശേരി കൂട്ടാല ചെമ്പൻപുള്ളിയിൽ അപ്പുക്കുട്ടന്റെ മകൻ അനുകുട്ടൻ (29) ആണ് മരിച്ചത്. ഇയാളും സുഹൃത്ത് വാസുദേവനും സഞ്ചരിച്ച ബൈക്ക് കുനിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അനുകുട്ടനെ ഉടനെ ആലത്തൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ വാസുദേവനെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തങ്കയാണ് മരിച്ച അനുകുട്ടന്റെ മാതാവ്. ഭാര്യ: ചിഞ്ചു. മക്കൾ: അവനീത്, അവനീഷ്. സഹോദരങ്ങൾ: ചന്ദ്രിക, സൗമ്യ, അക്ഷര.