റാന്നി: മുന്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തംഗം ഇടമുറി പൊന്നമ്പാറ പുത്തന്‍പുരയില്‍ പരേതനായ ഭാസ്കരന്റെ മകന് ബി. അജിത്ത് (സുബി -45) നിര്യാതനായി. ചേത്തയ്ക്കല്‍ റബർ ബോര്‍ഡ് ജീവനക്കാരനായിരുന്നു. മാതാവ്: പി.കെ. തങ്കമ്മ, ഭാര്യ: തങ്കമണി. മക്കള്‍: അഖില, അനന്തു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.